Islamic Education is the first option; not the last
മനുഷ്യൻ അറിവിന് വലിയ മഹത്വമാണ് കല്പിച്ചു വരുന്നത്. ലോക രാഷ്ട്രങ്ങൾ വരുമാനത്തിന്റെ മൂന്നിലൊന്നു വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുന്നുവെന്നാണ് കണക്ക്. പക്ഷെ മത, ധർമ്മ ബോധത്തിന്റെ അഭാവത്തിൽ അറിവുകൾ നിരർത്ഥകമായിത്തീരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളതു പോലെ ശാസ്ത്രമില്ലാത്ത മതം മുടന്തനും മതമില്ലാത്ത ശാസ്ത്രം അന്ധനുമാണ്. ഈ സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ ധാർമ്മിക വിദ്യാഭ്യാസത്തിന് മാന്യമായ ഇടം നൽകണമെന്ന് ചിന്തിക്കുന്നവരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
മത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 ത്തിൽ വളാഞ്ചേരി മാർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ ആസ്ഥാനമായി നിലവിൽ വന്ന അക്കാദമിക് ബോഡിയാണ് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ( സി.ഐ.സി ). ഒരു യൂണിവേഴ്സിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഈ ബോഡി നിർവ്വഹിച്ചു വരുന്നു. അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റീസ് ലീഗിൽ സി.ഐ.സി അംഗത്വം നേടിയിട്ടുണ്ട്. പെൺകുട്ടികൾക്കുള്ള 33 വഫിയ്യ കോളേജുകളും ആൺ കുട്ടികൾക്കുള്ള 54 കോളേജുകളും ഈ ബോഡിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സി.ഐ.സി യുടെ റെക്ടർ. ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പരീക്ഷാ ബോർഡ് കൺട്രോളറും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കോർഡിനേറ്ററും അലി ഫൈസി പാറൽ ട്രഷററും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അക്കാദമിക് കൗൺസിൽ ഡയറക്ടറുമാണ്.
Feel free to contact